കോണ്‍ഗ്രസ് ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വരും: പി ജയരാജന്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്നറിയിപ്പ്. സി പി എം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്‌ ഓഫീസുകള്‍ പൊലീസ്‌ സംരക്ഷണത്തോടെ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന്‌ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

കണ്ണൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പേരെടുത്ത്‌ പറഞ്ഞ് ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയത്. സി പി എം ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന്‌ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഓര്‍മ്മിക്കണമെന്ന് ജയരാജന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും പി ജയരാജന്‍ വിമര്‍ശിച്ചു. സി പി എംകാരെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ളയാളാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :