കോണ്‍ഗ്രസുകാരനായതില്‍ അഭിമാനിക്കുന്നു: ശെല്‍‌വരാജ്

നെയ്യാറ്റിന്‍കര| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന്‌ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന് വേണ്ടി മത്സരിക്കുന്ന ആര്‍ ശെല്‍വരാജ്‌. നെയ്യാറ്റിന്‍കരയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധനായ പൊതുപ്രവര്‍ത്തകനായി കോണ്‍ഗ്രസിനൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കരയിലെ യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയാണ്‌ ശെല്‍വരാജിന്‌ അംഗത്വം നല്‍കിയത്‌. നാല്‌ ദിവസം മുന്‍പ്‌ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം ശെല്‍വരാജ്‌ രേഖാമൂലം അറിയിക്കുകയായിരുന്നെന്ന്‌ ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :