കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന് മാസ്റ്റര്‍ രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാമചന്ദ്രന് മാസ്റ്റര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ രാമചന്ദ്രന് മാസ്റ്റര്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
അഴിമതിക്ക് താന്‍ കൂട്ടു നില്‍ക്കാത്തതിനാലാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് ഫോണില്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മാസ്റ്റര്‍ വെളിപ്പെടുത്തി.
കോണ്‍ഗ്രസില്‍ പേയ്മെന്റ് സീറ്റ് നല്കിയ സംഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ആര്‍ക്കൊക്കെയാണ് സീറ്റു നല്‍കിയതെന്ന് പിന്നീട് പറയാമെന്ന് പറഞ്ഞ അദ്ദേഹം സോണിയ ഗാന്ധിയുടെ ഓഫീസില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു.