കോട്ടയം നഗരസഭ: തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന്

കോട്ടയം| WEBDUNIA|
കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്‌റ്റ് അഞ്ചിന് നടക്കും. റിട്ടേണിങ്‌ ഓഫിസറായി ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ടി എ കുഞ്ഞുമുഹമ്മദിനെ നിയമിച്ചുകൊണ്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവിട്ടു.

അതേസമയം, കോട്ടയം നഗരസഭയുടെ ഭരണം യു ഡി എഫ് തിരിച്ചു പിടിക്കുമെന്ന് ഉറപ്പായി. ഒരു എന്‍ സി പി അംഗത്തിന്‍റെയും, സ്വതന്ത്ര അംഗത്തിന്‍റെയും പിന്തുണ ലഭിച്ചതോടെയാണ് നഗരസഭയുടെ ഭരണം യു ഡി എഫിന് തിരികെ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പായത്. നഗരസഭയില്‍ യു ഡി എഫിന്‌ 18ഉം എല്‍ ഡി എഫിന്‌ 16ഉം അംഗങ്ങളാണുള്ളത്‌.

നഗരസഭാ ചെയര്‍പേഴ്സണ്‍ ആയിരുന്ന റീബാ വര്‍ക്കിയടക്കം, നാലുപേരെ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. ഇതോടെ എല്‍ ഡി എഫിനും യു ഡി എഫിനും കൌണ്‍സിലില്‍ തുല്യഅംഗസംഖ്യയായിരുന്നു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :