കോടിയേരിക്കെതിരെ സിപിഐയും

കണ്ണൂര്‍| WEBDUNIA|
PRO
PRO
പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് പിഴവ് സംഭവിച്ചതായി സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. കോടിയേരി അല്പം കൂടി ശ്രദ്ധയോടെ സംസാരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോടിയേരിയെ ന്യായീകരിച്ച പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനമൊഴിയും വരെ പ്രക്ഷോഭം തുടരുമെന്നും ചന്ദ്രപ്പന്‍ അറിയിച്ചു. കോടിയേരിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നേരത്തെ സമ്മതിച്ചിരുന്നു.

അണ്ണാ ഹസാരെയുടെ അറസ്റ്റോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രാകൃത സമീപനമാണ് പുറത്തുവന്നതെന്ന് ചന്ദ്രപ്പന്‍ ആരോപിച്ചു. മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :