പോള്‍ മുത്തൂറ്റ് വധക്കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി അന്വേഷണത്തെ ബാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ പൊലീസ് വിശദീകരിക്കാറുണ്ട്. ഇന്നത്തെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇത്തരത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് യു ഡി എഫ് ഭരണം നിലനിന്നിരുന്ന കാലത്തും കേസുകള്‍ സി ബി ഐയ്ക്ക് വിട്ടിട്ടുണ്ട്. മകന്‍ കൊല്ലപ്പെട്ടതില്‍ പിതാവിനുള്ള സംശയം പരിഗണിച്ചാണ് അന്വേഷണം സി ബി ഐയ്ക്ക് വിട്ടത്. സംശയം തീര്‍ക്കാന്‍ ഏതു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു.