കോടതിയുമായി ഏറ്റുമുട്ടലിനില്ല, ദേശീയപാതയിൽ തുറന്ന എല്ലാ മദ്യശാലകളും അടച്ചു: ടി പി രാമകൃഷ്ണൻ

ദേശീയപാതയിൽ തുറന്ന മദ്യശാലകൾ അടച്ചുവെന്ന് മന്ത്രി

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 7 ജൂണ്‍ 2017 (13:32 IST)
കണ്ണൂർ – കുറ്റിപ്പുറം ദേശീയപാതയിൽ തുറന്ന എല്ലാ മദ്യശാലകളും അടച്ചെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഹൈക്കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പാതയിലുള്ള എല്ലാ മദ്യശാലകളും തുറന്നത്. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 13 മദ്യശാലകൾക്കാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയത്.

സുപ്രീംകോടതിയുടെ ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നു വ്യക്തമാക്കിയ മന്ത്രി കോടതിയെ അനുസരിക്കുമെന്നും പറഞ്ഞു. കോഴിക്കോട് ജില്ലയിൽ അഞ്ച് കള്ളുഷാപ്പും കണ്ണൂരിൽ നാലു കള്ളുഷാപ്പും തുറക്കാനായിരുന്നു അനുമതി നൽകിയത്. കെഎസ്ബിസിയുടെ ഔട്ട്‌ലെറ്റുകളിൽ കോഴിക്കോട് ഒരെണ്ണം കണ്ണൂരിൽ രണ്ടെണ്ണം എന്നിവയും അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :