കൊടിക്കുന്നില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

കൊച്ചി| Venkateswara Rao Immade Setti|
മാവേലിക്കര മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടാകുംവരെ ഉത്തരവ്‌ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്കിയിരിക്കുന്നത്. ഹര്‍ജി ഉച്ച കഴിഞ്ഞ് കോടതി പരിഗണിക്കും. ഹര്‍ജി നല്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊടിക്കുന്നില്‍ സുരേഷ് ഇന്നു രാവിലെ തന്നെ തന്‍റെ അഭിഭാഷകന്‍ ആര്‍ ബി ഷേണായിയുമായി ചര്‍ച്ച നടത്തുന്നതിന് കൊച്ചിയില്‍ എത്തിയിരുന്നു.

കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി, ഉത്തരവ് ഉടന്‍ തന്നെ ലോക്സഭാ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനും കൈമാറണമെന്ന് പറഞ്ഞിരുന്നു. ഉത്തരവ് കൈമാറിയാല്‍ കൊടിക്കുന്നില്‍ സുരേഷിന് ലോക്സഭാ നടപടികളില്‍ പങ്കുകൊള്ളാന്‍ കഴിയില്ല. ഇക്കാരണത്താലാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അടിയന്തിരമായി ആവശ്യപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :