കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ ചുമതല ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി) തന്നെ. കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ് ആണ് ഇക്കാര്യം അറിയിച്ചത്. ഇ ശ്രീധരന് കൊച്ചി മെട്രോയുടേയും ഡി എം ആര് സിയുടെയും മുഖ്യ ഉപദേശകനായി തുടരും. പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
എല്ലാ ടെണ്ടര്‍ നടപടികളും ഡിഎംആര്‍സി നിര്‍വഹിക്കും. പദ്ധതിക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഡിഎംആര്‍സി നല്‍കും. കമല്‍നാഥിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ നിര്‍ണായക യോഗത്തിലാണ് തീരുമാനം.
കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ വി തോമസ്, ഇ ശ്രീധരന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റയില്‍വെയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന് മുഹമ്മദ്, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, ഡിഎംആര്‍സി എംഡി മംഗു സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.