കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം| WEBDUNIA|
PRO
വൈദ്യുതിലൈന്‍ ട്രാക്കിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ട്രെയിനുകള്‍ വൈകുമെന്ന് റയില്‍വെ അറിയിച്ചു. ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷന് സമീപമാണ് വൈദ്യുതിലൈന്‍ പൊട്ടിവീണത്.

കഴിഞ്ഞ ദിവസവും ഏറ്റുമാനൂര്‍ റെയില്‍‌വെ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയിരുന്നു.

ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :