കേരള രക്ഷാമാര്‍ച്ചില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഗൗരിയമ്മ

ആലപ്പുഴ| WEBDUNIA|
PRO
PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. ക്ഷണിച്ചാലും പോകാന്‍ താല്‍പ്പര്യമില്ല. മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് വെച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ല.

ഇതുവരെ ഒരു മുന്നണിയോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ തീരുമാനമെന്നും പറഞ്ഞു. പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചിന് നാളെയാണ് തുടക്കമാകുന്നത്.

വിപ്ലവഭൂമിയായ പുന്നപ്ര വയലാറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. മത നിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള യാത്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പരിപാടിയില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :