കേരള കോണ്‍ഗ്രസിന് എല്‍‌ഡി‌എഫിലേക്ക് വരാമെന്ന് വി എസ്

പാലക്കാട്‌ | WEBDUNIA|
PRO
PRO
അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫിലേയ്‌ക്ക് ക്ഷണിക്കുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. കോണ്‍ഗ്രസിനുള്ളില്‍ സീറ്റ്‌ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ്‌ വി എസ്‌ തന്റെ നിലപാട്‌ അറിയിച്ചത്‌.

അന്തസുള്ള പാര്‍ട്ടിയാണ്‌ കേരളാ കോണ്‍ഗ്രസ്‌. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിലെ അവഗണനകള്‍ സഹിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ ചടഞ്ഞുകൂടരുത്‌. എന്നാല്‍ അവഗണനകള്‍ കണക്കിലെടുക്കാതെ യുഡിഎഫുമായി ചര്‍ച്ച തുടരാനും ചടഞ്ഞുകൂടാനുമാണ്‌ മാണിയുടെയും കൂട്ടരുടേയും തീരുമാനമെങ്കില്‍ എന്തുചെയ്യാനാകുമെന്നും വിഎസ്‌ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :