ന്യൂഡല്‍ഹി|
Last Modified ബുധന്‍, 4 മെയ് 2016 (15:21 IST)
കേരള ജനത സൂക്ഷിക്കുക. ഇപ്പോഴത്തെ ചൂടൊന്നും കാര്യമാക്കേണ്ട. ഒരു പെരുമഴക്കാലം വരുന്നുണ്ട്. ‘ലാ നിന’ എന്ന പ്രതിഭാസം കേരളാതീരത്തേക്ക് വരികയും സെപ്റ്റംബറോടെ കേരളത്തില്‍ പെരുമഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം.
‘ലാ നിന’യെ നിസാരമായി കാണാനാവില്ല. കേരളത്തിലെ നദികളും ആറുകളുമെല്ലാം നിറഞ്ഞുകവിയുകയും വലിയ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തേക്കാം. പ്രതീക്ഷിക്കാവുന്നതിലും അധികം അളവില്‍
മഴ ലഭിച്ചാല്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥ വരെയുണ്ടായേക്കാം.
പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന താഴ്ന്ന വായുമര്‍ദ്ദമാണ് ലാ നിനയ്ക്ക് കാരണം.
2007ലും 2010ലും ഉണ്ടായ ലാ നിനയെ തുടർന്ന് ഏഷ്യയിലും ഓസ്ട്രേലിയയിലും പ്രളയമുണ്ടായിരുന്നു.