കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 13നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 19ന് നടക്കും. നാമനിര്‍ദ്ദേശപത്രിക പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 13നാണ് തെരഞ്ഞെടുപ്പ്. കേരളത്തിലും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. അസമില്‍ ഏപ്രില്‍ 4, 14 തീയതികളില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും.
ഏപ്രില്‍ 18, 23, 27, മെയ് 3, 7, 10 എന്നീ തീയതികളിലായി ആറ് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാതൃകാ പെരുമാറ്റച്ചട്ടം ചൊവ്വാഴ്ച മുതല്‍ വിലവില്‍ വന്നിരിക്കുകയാണ്.