കേരളം ചന്ദനത്തോപ്പാകും!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തില്‍ ചന്ദനമരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് വനംമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോഴാണ് ചന്ദനമരങ്ങളുടെ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വീടുകളിലും തോട്ടങ്ങളിലുമൊക്കെ ചന്ദനമരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. അപ്പോള്‍ കള്ളക്കടത്ത് തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ചന്ദനമരങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :