കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കും

കൊല്ലം| WEBDUNIA| Last Modified വെള്ളി, 7 മാര്‍ച്ച് 2014 (09:11 IST)
PRO
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ സിപി‌എം ഏകപക്ഷീയമാ‍യി തീരുമാനമെടുത്തതിനെത്തുടര്‍ന്ന് ആര്‍‌എസ്പി ഇടയുന്നതായി സൂചന. അര്‍ഹമായ കൊല്ലം ലോക്‌സഭാ സീറ്റ് കിട്ടിയില്ലെങ്കില്‍ കൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കും.

ധിക്കാരപരമായ തീരുമാനമാണ് സിപി‌എം സീറ്റ് വിഭജനക്കാര്യത്തില്‍ എടുത്തതെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും പാര്‍ട്ടി വിടുമോയെന്ന കാര്യമുള്‍പ്പടെയുള്ളവ നാളെ ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനിക്കുമെന്നും ആര്‍‌എസ്‌പി കേന്ദ്ര കമ്മറ്റിയംഗം വിപി രാമകൃഷ്ണപിള്ള പറഞ്ഞു.

രണ്ടുതവണ കൊല്ലത്ത് വിജയിച്ച എന്‍ കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അണികളുടെ സമര്‍ദ്ദവും നേതൃത്വത്തിന്റെ ആലോചനയും. മുമ്പ് സിപിഎമ്മിന് വിട്ടുകൊടുത്ത സീറ്റ് ആര്‍എസ്പിക്ക് തിരികെ കിട്ടണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ സ‌മവായത്തിന്റെ ഫലമായി പത്തനംതിട്ട സീറ്റ് കിട്ടിയാല്‍ മതിയെന്ന കാര്യത്തിലേക്ക് പിന്നീട് ആര്‍‌എസ്പി അയഞ്ഞിരുന്നെങ്കിലും പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഫിലിപ്പോസ് നേതാവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ആര്‍‌എസ്പിയുടെ ആ പ്രതീ‍ക്ഷയും മങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :