കുഴല്‍കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മരണത്തെ മുഖാമുഖം കണ്ട തൊഴിലാളിയെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ചു. ഗവ. താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കുഴിയില്‍ മണ്ണിടിഞ്ഞ് ശരീരം പൂര്‍ണമായും മണ്ണിനടിയില്‍പെട്ട കോതപറമ്പ് പാമ്പിനേഴത്ത് ഇര്‍ഷാദ് (24) ആണ് രക്ഷപ്പെട്ടത്.
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തലയും മണ്ണിനടിയിലായ നിലയിലായിരുന്നു ഇര്‍ഷാദ്. പൊലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്സിനെ വരുത്തി ശാസ്ത്രീയരീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഒരു മണിക്കൂറിനു ശേഷമാണ് യുവാവിനെ രക്ഷിച്ചത്.