aparna|
Last Modified വെള്ളി, 1 സെപ്റ്റംബര്‍ 2017 (08:58 IST)
ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിങ് ജയിലിലായതോടെയാണ് പല സന്ന്യാസി/സന്ന്യാസിനിമാരുടെയും കഥകള്‍ പുറംലോകമറിയുന്നത്. കേരളത്തിലും ഉണ്ട് ഇതുപോലുള്ള നിരവധി ആള്‍ദൈവങ്ങള്‍. എന്നാല്‍, പഞ്ചാബിലും ഹരിയാനയിലും ഉണ്ടായതുപോലെ ആക്രമണങ്ങള്‍ ഒന്നും ഇതുവരെ കാര്യമായ രീതിയില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
ആള്‍ദൈവങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടയിലാണ് തൃശൂരിലെ ദിവ്യാ ജോഷിയെന്ന ദിവ്യസുന്ദരിയുടെ കഥകള്‍ പുറംലോകമറിയുന്നത്. കുളിച്ച് ഈറനായി വന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയിരുന്ന ദിവ്യയുടെ പ്രശസ്തി കേരളത്തിന് പുറത്തും വ്യാപിച്ചിരുന്നു.
പല വിവിഐപികളേയും ഭക്തരാക്കിയ ദിവ്യ ജോഷിയെ കാണാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാടിനു സമീപമുള്ള മുളങ്ങ് എന്ന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകളായിരുന്നു എത്തിയിരുന്നത്. കടഞ്ഞെടുത്ത ശരീരവടിവുകള്‍ കാണാവുന്ന വിധത്തില്‍ കുളിച്ച് ഈറനണിഞ്ഞായിരുന്നു അവര്‍ പൂജയ്ക്കെത്തിയിരുന്നത്.
എന്നാല്‍, ആര്‍ക്കും ഒരു അധഃപതനം ഉണ്ടെന്ന് പറയുന്നത് പോലെ ദിവ്യയ്ക്കും ഒരു ദിവസം വന്നു. പോലീസ് കേസില്‍ കുടുങ്ങുകയും ഭക്തര്‍ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്തപ്പോള്‍ മറ്റൊരു
മാര്‍ഗവും മുന്നില്‍ ഇല്ലാതിരുന്ന ദിവ്യ ആത്മഹത്യ ചെയ്യുകയായിരുന്നു. മരിച്ച് 8 വര്‍ഷമായി.
ദിവ്യജോഷിയുടെ ഭര്‍ത്താവ് ജോഷിയെ സാമ്പത്തിക തട്ടിപ്പിന് പോലീസ് അറസ്റ്റു ചെയ്തതോടെ രക്ഷപെടാനും പിടിച്ചു നില്‍ക്കാനും ഗത്യന്തരമില്ലാതെ ദിവ്യയും അമ്മയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അവരുടെ ആ ആശ്രമം ഇന്നു ഭാര്‍ഗവീനിലയംപോലെ അനാഥമായി കിടക്കുകയാണ്.