കുറ്റാന്വേഷണത്തിനും ആധാര്‍; മറിയക്കുട്ടി കൊലക്കേസിന് തുമ്പാകുമോ?

കണ്ണൂര്‍| WEBDUNIA|
PRO
PRO
ഒരു വര്‍ഷം മുന്‍പ് കണ്ണൂര്‍ ചെറുപുഴയില്‍ കക്കയംചാലില്‍ മറിയക്കുട്ടി (75) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പുതിയ വഴികള്‍ തേടുന്നു. കൊലയാളിയുടെ വിരലടയാളങ്ങള്‍ തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ച്‌ ആധാര്‍ ഡയറക്ടറുടെ സഹായം തേടുന്നു. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ കൊലക്കേസ്‌ അന്വേഷണത്തിന്‌ ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ തേടുന്നത്‌.

മറിയക്കുട്ടിയുടെ വീടിനകത്തുനിന്ന്‌ രണ്ടു വിരലടയാളങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ കിട്ടിയിരുന്നു. ഈ വിരലടയാളങ്ങള്‍ സംസ്ഥാനത്തെ പൊലീസിന്റെ ശേഖരത്തില്‍ ഒത്തുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ആളെ തിരിച്ചറിയാന്‍ പിന്നെ എങ്ങനെ കഴിയുമെന്നായി ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥരുടെ ചര്‍ച്ച. ഇതോടെയാണ്‌ ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങളുമായി ഒത്തുനോക്കാമെന്ന്‌ ക്രൈംബ്രാഞ്ച് ആലോചിച്ചത്.

ആധാര്‍ കാര്‍ഡ്‌ എടുക്കുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണം. കൊലയാളിയുടെ വിരലടയാളങ്ങള്‍ തിരിച്ചറിയാന്‍ ഒരുപക്ഷേ, ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. വിരലടയാളത്തിന്റെ വിശദാംശങ്ങള്‍ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ എസ്പി ഷംസു ഇല്ലിക്കല്‍, ബാംഗ്ലൂരിലെ ആധാര്‍ ഡയറക്ടര്‍ക്കു കൈമാറി.

എന്നാല്‍ കൊലയാളി ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലെങ്കില്‍ കേസ് അന്വേഷണം വീണ്ടും നീണ്ടുപോയേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :