സംസ്ഥാനത്ത് കുടിയേറ്റ തൊഴില്‍ നിയമം ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുത്തുമെന്ന് തൊഴില്‍ മന്ത്രി പികെ ഗുരുദാസന്‍ അറിയിച്ചു. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ കീഴിലായിരിക്കും നിയമം രൂപീകരിക്കുക.
കേരളത്തില്‍ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായാണ് നിയമം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കള്ളുചെത്തുതൊഴിലാളികളുടെ പ്രഥമ സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളുചെത്തുവ്യവസായത്തെ സഹകരണാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കാന്‍ ഇടതുമുന്നണി സന്നദ്ധമാണെന്നും പികെ ഗുരുദാസന്‍ പറഞ്ഞു. കള്ളുചെത്തുതൊഴിലാളികളുടെ കൂലി നിശ്ചയിച്ച് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.