കാ‍രാട്ട് നാളെ കല്പറ്റയില്‍

PROPRO
അഖിലേന്ത്യാ കിസാന്‍സഭയും കര്‍ഷകത്തൊഴിലാളി യൂണിയനും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്നായി സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നാളെ കല്പറ്റയിലെത്തും.

ശനിയാഴ്ച രാവിലെ 10ന്‌ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ 'ലോക മുതലാളിത്ത പ്രതിസന്ധിയും ഇന്ത്യന്‍ കാര്‍ഷിക പ്രശ്നങ്ങളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന്‍റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. സെമിനാര്‍ മൂന്നുദിവസം നീണ്ടു നില്‍ക്കും.

പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്‌ രാമചന്ദ്രന്‍ പിള്ള, കെ വരദരാജന്‍, പശ്ചിമ ബംഗാള്‍ പഞ്ചായത്ത് രാജ്‌ മന്ത്രി സൂര്യകാന്ത്‌ മിശ്ര, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കും.

കല്പറ്റ| WEBDUNIA|
ഇതിനിടെ, വ്യാഴാഴ്ച സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെതിരെ കോഴിക്കോട്‌ നഗരത്തിന്‍റെ പല ഭാഗങ്ങളിലും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട് കര്‍ഷക സെമിനാറില്‍ പങ്കെടുക്കാനെത്തുന്ന കാരാട്ട് പിണറായി വിജയനുമായി ബന്ധമുള്ള വ്യാപാരി നേതാവിന്‍റെ വീട്ടില്‍ വിരുന്നിനെത്തുമെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു പോസ്‌റ്ററുകള്‍‍ പ്രത്യക്ഷപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :