കാവ്യാ മാധവന്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ഹൈക്കോടതിലേക്ക്

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ മുന്‍‌കൂര്‍ ജാമ്യത്തിന്, കേസ് ക്ലൈമാക്സിലേക്കെത്തി നില്‍ക്കുമ്പോഴുള്ള ഈ തീരുമാനത്തിനു പിന്നില്‍?

aparna| Last Updated: ശനി, 16 സെപ്‌റ്റംബര്‍ 2017 (12:52 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിനായി നടി കാവ്യാ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. അഡ്വ. രാമൻപിള്ള മുഖേനെയാകും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക. ഇന്നു തന്നെ ജാജ്യഹര്‍ജി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.

നറ്റിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് താരം ജാമ്യാപേക്ഷ നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കാനിരിക്കവേയാണ് കാവ്യ മുന്‍‌കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കേസ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. കാവ്യ പങ്കെടുത്ത ചടങ്ങുകളില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതായാലും ഇനിയുള്ള ദിവസങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് സങ്കീര്‍ണമായിരിക്കുമെന്ന് തീര്‍ച്ച.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :