കാമുകിയുമൊത്ത് വീട്ടിലെത്തി, ഭാര്യ ആസിഡൊഴിച്ച് സ്വീകരിച്ചു!
പത്തനംതിട്ട|
WEBDUNIA|
PRO
അര്‍ദ്ധരാത്രിയില്‍ കാമുകിയോടൊപ്പം ഭര്‍ത്താവ് വീട്ടിലെത്തിയാല്‍ ഭാര്യ എന്തു ചെയ്യും? ഈ ചോദ്യത്തിന് പലരും പല ഉത്തരങ്ങള്‍ നല്‍കിയേക്കാം. എന്തായാലും റാന്നിയില്‍ ഒരു ഭാര്യ, ഭര്‍ത്താവിനെയും കാമുകിയെയും സ്വീകരിച്ചത് കുറച്ച് വ്യത്യസ്തമായ രീതിയിലാണ്. കാമുകിയുമായെത്തിയ ഭര്‍ത്താവിന്റെ മുഖത്തേക്ക് ഭാര്യ ആസിഡൊഴിക്കുകയായിരുന്നു. അത്തിക്കയം കണ്ണമ്പള്ളി വേങ്ങത്തടത്തില്‍ ജോബി(28)യുടെ മുഖത്താണ് ഭാര്യ ശ്രീനി ആസിഡൊഴിച്ചത്.
“മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ നിന്നെ അനുവദിക്കില്ല” - എന്ന് ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ടാണ് ശ്രീനി തന്റെ ഭര്‍ത്താവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ജോബിയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിയെത്തുകയും ഉടന്‍ തന്നെ ജോബിയെ റാന്നിയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇയാളുടെ സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജോബിയും ശ്രീനിയും ആറു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. അതിനിടെ, 15 വയസുള്ള കുട്ടിയുടെ മാതാവായ ഒരു സ്ത്രീയുമായി ജോബി പ്രണയത്തിലായി. ഈ സ്ത്രീയ്ക്കൊപ്പമാണ് ഞായറാഴ്ച രാത്രി ജോബി ഭാര്യയുടെ അടുത്തെത്തിയത്.