കൊല്ലം|
AISWARYA|
Last Modified ശനി, 1 ജൂലൈ 2017 (14:33 IST)
കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ
കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് ബാങ്ക് സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നോട്ട് നിരോധന കാലയളവില്‍ ആര് ബി ഐ ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. കുടാതെ ബാങ്ക് രേഖകളില്‍ വലിയ കൃത്രിമം നടന്നതായും കണ്ടെത്തിയിരുന്നു. പന്മന, ചത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത്.