കളമശേരി ബസ് കത്തിക്കല്‍: മദനിയുടെ പങ്ക് അന്വേഷിക്കുന്നു
കൊച്ചി|
WEBDUNIA|
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെയും, ഭാര്യ സൂഫിയ മദനിയുടെയും പങ്ക് അന്വേഷിച്ചു വരികയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ തീവ്രവാദ കേസുകളുടെ അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കളമശേരി ബസ് കത്തിക്കല്‍ കേസ്, പാനായിക്കുളം സിമി ക്യാമ്പ്, വാഗമണ്‍ തീവ്രവാദ ക്യാമ്പ്, കാശ്മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടത് എന്നീ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്റെ ചുമതലയുളള ഡി ഐ ജി വിനോദ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഒന്നുമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.