കല്ലുവാതുക്കല്‍ പ്രതി ഹയറുന്നീസ മരിച്ചു

തിരുവനന്തപുരം| WEBDUNIA|
കോളിളക്കം സൃഷ്ടിച്ച കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ ഒന്നാം പ്രതി ഹയറുന്നീസ മരണമടഞ്ഞു. കരളിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ വനിതാ സെല്ലില്‍ കഴിയുകയായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നരയ്‌ക്കാണ്‌ അന്ത്യം സംഭവിച്ചത്‌. മൂന്നാഴ്‌ചയായി അതീവഗുരുതരാവസ്ഥയിലായിരുന്നു ഹയറുന്നിസ്സ. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

2000 ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രി കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പള്ളിക്കല്‍ പ്രദേശങ്ങളിലായിരുന്നു നാടിനെ നടുക്കിയ വിഷമദ്യ ദുരന്തം ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :