കര്‍ഷകരില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കും : ദിവാകരന്‍

WDWD
അവശ്യസാധന വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിക്കുമെന്ന് ഭക്‍ഷ്യമന്ത്രി സി ദിവാകരന്‍. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കര്‍ഷകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കും. ഇങ്ങനെ ഉല്പന്നങ്ങള്‍ ശേഖരിക്കും. ഈ പദ്ധതി വിജയിക്കുമെന്നാണ് പ്രതീക്ഷ.

ബഹുരാഷ്ട്ര കുത്തകകള്‍ കര്‍ഷകരെ നേരിട്ട് ബന്ധപ്പെട്ട് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇത് വിലക്കയറ്റത്തിന് ഇടയാക്കുന്നുണ്ട്. ഇത് തടയാനാണ് പുതിയ പദ്ധതി. പുതിയ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഭക്‍ഷ്യ സില്വില്‍ സപ്‌ളൈസ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

WEBDUNIA| Last Modified ചൊവ്വ, 8 ഏപ്രില്‍ 2008 (19:31 IST)
ഇന്നത്തെ യോഗത്തില്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരനും സംബന്ധിച്ചു. മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :