കരുണാകരന് മടങ്ങിയെത്താം

WD
കെ കരുണാകരന് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്താനുള്ള വഴി ഒരുങ്ങി. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി കരുണാകരന്‍ മടങ്ങിയെത്തുന്നതിനെ അനുകൂലിച്ചു എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, കരുണാകരന്‍റെ മടക്കം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാവൂ എന്നാണ് സൂചന. സോണിയ ഗാന്ധി, മൊഹ്സിന കിദ്വായ് എന്നിവര്‍ തെരഞ്ഞെടുപ്പ് തിരക്കിലായതാണ് ഔദ്യോഗിക പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

കരുണാകരനെ തിരിച്ചെടുക്കാനുള്ള തീരുമാനം സോണിയ ഗാന്ധി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അറിയിച്ചു. ഹൈക്കമാന്‍ഡിന്‍റെ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കുമെന്നായിരുന്നു രമേശിന്‍റെ പ്രതികരണം. മുതിര്‍ന്ന നേതാവായ കരുണാകരന് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും രമേശ് സൂചന നല്‍കിയിരുന്നു.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെങ്കില്‍ കരുണാകരന്‍റെ മടക്കം സ്വാഗതം ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ ചാണ്ടിയുടെ നിലപാട്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത് എന്ന കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന എടുത്തുകാട്ടിയായിരുന്നു ഉമ്മന്‍ ചാണ്ടി കരുണാകരന്‍റെ മടക്കത്തെ കുറിച്ച് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :