കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ആലപ്പുഴ|
WEBDUNIA|
PRO
PRO
ആലപ്പുഴയില്‍ കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയും കപ്പലിലെ സെക്കന്‍ഡ് ഓഫിസറുമായ പ്രശോഭ് സുഗതന്, രണ്ടാം പ്രതി മയൂര്‍ വീരേന്ദ്രകുമാര്‍, ക്യാപ്റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ് പെരേര എന്നിവരുടെ അപേക്ഷകളാണു തള്ളിയത്.
അമ്പലപ്പുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. മജിസ്ട്രേറ്റ് വി. ഉദയകുമാറാണു ഹര്‍ജി പരിഗണിച്ചത്.
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു മരിച്ചത്.