തളിപ്പറമ്പിലെ പോളിംഗ് ബൂത്തില്‍ മുസ്ലീം ലീഗ്-എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കളളവോട്ടിനെച്ചൊല്ലിയുള്ള പ്രശ്നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. ഇതെത്തുടര്‍ന്നാണ് ഗ്രനേഡ് പ്രയോഗിച്ചത്. സംഘര്‍ഷം നിയന്ത്രണവിധേയമായതാണ് റിപ്പോര്‍ട്ട്.
അതിനിടെ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം, കല്യാശേരി, അഴീക്കോട്, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡും സിപ്പും ഒന്നുമില്ലാത്തവരെപ്പോലും വോട്ട് ചെയ്യാന്‍ അനുവദിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്നസാധ്യതയുള്ള ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഒരാഴ്ചയായി കേന്ദ്രസേന ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.