കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ബിജെപി നിലപാട് അനുകൂലിക്കുന്ന ഓര്‍ത്തഡോക്സ് സഭ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ആര് ബാലകൃഷ്ണപിള്ള. ഓര്‍ത്തഡോക്സ് തിരുമേനിയുടെ മുന്‍ഗാമിയോ മറ്റ് ബിഷപ്പുമാരോ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇത് രാഷ്ട്രീയത്തിലുള്ള പരിചയക്കുറവാണെന്നും ബാലകൃഷ്ണപിള്ള കൊല്ലത്ത് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ വിശ്വാസികള്‍ക്ക് മോഡിയെപ്പറ്റി നല്ല അഭിപ്രായമെന്നും ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.