ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിംഗ് ഒടിഞ്ഞു

വെമ്പായം| WEBDUNIA|
PRO
PRO
ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിംഗ് ഒടിഞ്ഞു. വെഞ്ഞാറമൂട്‌ സ്റ്റാന്റില്‍ നിന്ന് തലയില്‍ വഴി തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ലോക്കല്‍ ബസിന്റെ സ്റ്റിയറിംഗാണ്‌ ഒടിഞ്ഞത്‌.

വ്യാഴാഴ്ച രാവിലെ പത്തുമണിക്ക്‌ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപമായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി വന്ന ബസ് കയറ്റം കയറുന്നതിനിടയിലാണ്‌ സ്റ്റീയറിംഗ്‌ ഒടിഞ്ഞത്‌.

ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :