തൃശൂര്‍|
aparna|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (08:46 IST)
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൌമ്യ വധക്കേസിലെ വിവാദങ്ങള്‍ക്ക് കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്. അന്ന് ആരോപണം നേരിട്ട ഡോക്ടര്‍ ഉന്മേഷിനെ കുറ്റവിമുക്തനാക്കുന്നതാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുമായി കൂടിച്ചേര്‍ന്ന് അവിഹിത നേട്ടമുണ്ടാക്കിയെന്നായിരുന്നു ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. സൗമ്യയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആരാണെന്നതിനെ സംബന്ധിച്ചായിരുന്നു ആദ്യം തര്‍മുണ്ടായത്.
സംഭവത്തില്‍ ഉന്‍മേഷ് പ്രതിഭാഗത്തു ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാദത്തെ തുടര്‍ന്ന് ഉന്മേഷിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അന്നത്തെ ആരോപണങ്ങള്‍ തെറ്റാണെന്നും ഇക്കാര്യത്തില്‍ ഉന്മേഷ് നിരപരാധിയാണെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്കു കൈമാറുകയും ചെയ്തു.
ഈ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്ര ക്രൂരമായ കേസിലെ പ്രതിയുമായി ഫോറന്‍സിക് സര്‍ജന്‍ ഒത്തുകളിച്ചെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.