ഐസ്ക്രീം: സാക്ഷികള്‍ക്ക് നുണപരിശോധന വേണമെന്ന് പൊലീസ്
കോഴിക്കോട്|
WEBDUNIA|
Last Modified തിങ്കള്‍, 23 ജനുവരി 2012 (18:01 IST)
ഐസ്ക്രീം പാര്ലര്കേസിലെ സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പൊലീസ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിക്കുക. ഹൈക്കോടതി ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് തയാറാക്കിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
സാക്ഷികളെ കൂടതെ, കേസില്‍ ഇരകളായ സ്ത്രീകളേയും നുണപരിശോധനയ്ക്ക് വിധയമാക്കാനും പൊലീസ് ആവശ്യപ്പെടും. ഇതിനായി ഇവരില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങുമെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കേസിന്റെ അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് കോടതി അറിയിച്ചത്.