എ.പി.എല്ലുകാര്‍ക്ക് 16 രൂപയ്ക്ക് അരി

V. S Achuthanandan
KBJWD
ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് കിലോയ്ക്ക് 16 രൂപ നിരക്കില്‍ അരി വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം പത്ത് കിലോ അരി വീ‍തം നല്‍കും.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള അരിവിഹിതവും വിലയും മുന്‍ നിശ്ചയപ്രകാരം തുടരും. കേരളത്തില്‍ സമഗ്രമായ കായിക വികസനത്തിനും പരിഷ്ക്കരണത്തിനുമായി ഒരു കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായിരുന്ന എ.കെ പാണ്ഡ്യനായിരിക്കും സമിതി തലവന്‍. സമിതിയില്‍ ആറ് അംഗങ്ങളുണ്ടായിരിക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം | M. RAJU| Last Modified തിങ്കള്‍, 9 ജൂണ്‍ 2008 (11:51 IST)
ഭക്‍ഷ്യ സുരക്ഷാ പദ്ധതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ് ഉചിതമായ മറുപടി പിന്നീട് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :