ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ പ്രഖ്യാപിയ്ക്കും. വിജയശതമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നലെ ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം അംഗീകരിച്ചു, അന്തിമഫലമടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
ഫലം അറിയാനുളള സംവിധാനം ഏട്ടോളം വെബ് സൈറ്റുകളിലൂടെ ഒരുക്കിയിട്ടുണ്ട്. പരീക്ഷ എഴുതിയ 4,47,000 വിദ്യാര്‍ത്ഥികള്‍ക്കും ഫലത്തിന്റെ പകര്‍പ്പ് വെബ്സൈറ്റില്‍ നിന്ന് എടുക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരീക്ഷാഫലം പുറത്തു വന്നാലുടന്‍ തന്നെ വെബ്സൈറ്റുകളില്‍ ഇതിനായി തയ്യാറാക്കിയ പ്രത്യേകപേജില്‍ രജിസ്റ്റര്‍ നമ്പറും ഇ - മെയില്‍ അഡ്രസും രേഖപ്പെടുത്തിയാല്‍ ഫലം ഉടന്‍ ലഭ്യമാകും. പരീക്ഷാകേന്ദ്രത്തിന്റെ നമ്പറാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ആ കേന്ദ്രത്തിലെ ഫലം പൂര്‍ണമായും ലഭിക്കും.