എസ് എന്‍ ഡി പി നിലപാട് ഇന്ന്

ആലപ്പുഴ| WEBDUNIA|
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി യോഗത്തിന്‍റെ നിലപാട് ഇന്നറിയാം. ഇന്ന് നടക്കുന്ന എസ് എന്‍ ഡി പിയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.

അതേസമയം, പിന്നോക്ക ആഭിമുഖ്യമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി വോട്ടു നല്‍കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെയോ, എല്‍ ഡി എഫിനെയോ എസ് എന്‍ ഡി പി പിന്തുണയ്ക്കില്ല. എസ് എന്‍ ഡി പി വോട്ടു ചെയ്തു വിജയിപ്പിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കേന്ദ്രത്തില്‍ യു പി എ യെ പിന്തുണയ്ക്കണമെന്നും കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് ആയിരുന്നു എസ് എന്‍ ഡി പി സ്വീകരിച്ചിരുന്നത്. അതേസമയം, വ്യത്യസ്ത പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവര്‍ എസ് എന്‍ ഡി പിയിലുണ്ടെന്നും അവര്‍ക്ക് അവരുടെ നിലപാടില്‍ തന്നെ നില്‍ക്കാം എന്നും എസ് എന്‍ ഡി പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :