എറണാകുളം ജില്ലയില്‍ 17,875 പേര്‍ക്ക് തൊഴില്‍!

കൊച്ചി| WEBDUNIA|
PRO
PRO
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 464.10 കോടി രൂപയുടെ നിക്ഷേപം എറണാകുളം ജില്ലയില്‍ നടന്നതായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. 1951 സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചത്. ഇതിലൂടെ 17,875 പേര്‍ക്ക് തൊഴില്‍ നല്‍കാനു സാധിച്ചു. 156 വ്യവസായ യൂണിറ്റുകള്‍ക്കായി 7.29 കോടി രൂപ സംസ്ഥാന നിക്ഷേപ വായ്പയിളവ് (സ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് സബ്‌സിഡി) ഇനത്തില്‍ നല്‍കി. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെ കീഴില്‍ 99 സംരംഭകര്‍ക്ക് വായ്പ അനുവദിക്കുകയും ഇവര്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റിനത്തില്‍ 130.95 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ജില്ല ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിന്റെ ആറു യോഗങ്ങളിലൂടെ ആകെ ലഭിച്ച 54 അപേക്ഷകളില്‍ 41 പരാതികള്‍ പരിഹരിക്കുകയും ഒന്‍പത് അപേക്ഷകളില്‍ ഡീംഡ് ലൈസന്‍സ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഊര്‍ജ്ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 10 ദിവസം നീണ്ടുനില്‍ക്കു സംരംഭകത്വ പരിശീലന പരിപാടി, മൂന്ന് ദിവസത്തെ ശില്പശാല എന്നിവ സെന്റര്‍ ഫോര്‍ ബയോ പോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു.

കൂടാതെ ഭക്ഷ്യസംസ്‌ക്കരണ സാങ്കേതിക വിദ്യയിലും പാക്കേജിംഗിലും മൂന്ന് ദിവസം വീതമുള്ള ടെക്‌നോളജി ക്ലിനിക്കുകള്‍, 15 ദിവസത്തെ പൊതു സംരംഭകത്വ പരിപാടി, രണ്ട് എക്‌സിബിഷനുകള്‍ എന്നിവയും സംഘടിപ്പിച്ചതായും ജനറല്‍ മാനേജര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :