എറണാകുളം ജംഗ്ഷന് വികസനം സമയബന്ധിതമാക്കും: കേന്ദ്രമന്ത്രി
എറണാകുളം|
WEBDUNIA|
PRO
PRO
എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷന് രാജ്യാന്തര നിലവാരത്തിലാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കിറ്റ്കോ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ്.
ഇതുള്‍പ്പെടെ വിവിധ റയില്‍വെ വികസന പദ്ധതികള്‍ അവലോകനം ചെയ്യുതിനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജംഗ്ഷന് വികസനം കേരളീയ ശില്പനിര്മാണ രീതി പിന്തുടര്‍ന്നായിരിക്കും. ഇതിനുളള രൂപരേഖ തയാറാക്കിയിട്ടുണ്ട്. വിശദമായ സാങ്കേതിക റിപ്പോര്‍ട്ടു എസ്റ്റിമേറ്റും തയാറാക്കാനാണ് റയില്‍വെ കിറ്റ്കോയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. മാക്കാപറമ്പിലെ സബ് വെ നിര്‍മാണം ഒരാഴ്ചയ്ക്കകം പുനരാരംഭിക്കുമെന്നും റയില്‍വെ അധികൃതര്‍ ഉറപ്പു നല്കി.
കൊച്ചി നഗരസഭയും കൊച്ചി തുറമുഖ ട്രസ്റ്റുമായുളള കരാര്‍ പ്രകാരമാണ് റയില്‍വെ സബ് വെ നിര്‍മാണം തുടങ്ങിയത്. നഗരസഭ അടിയന്തരമായി 20 ലക്ഷം രൂപ റയില്വെയ്ക്കു കൈമാറാനും ധാരണയായി. തോടിനെക്കാള്‍ താഴെയാണ് ഇവിടെ സബ് വെ എന്നതിനാല്‍ സബ് വെയിലെക്ക് വെളളം കയറുതാണ് നിര്‍മാണത്തിലെ പ്രധാനപ്രശ്നം. വെളളം പമ്പു ചെയ്തു മാറ്റുതിനുളള പമ്പിങ് സ്റ്റേഷന് ഉള്‍പ്പെടെയുളളവ നിര്‍മിക്കുകയാണ് ഇനിയുളള പ്രവര്‍ത്തനം. സബ് വെയ്ക്കായി ഇതിനകം നഗരസഭയും മറ്റും ചേര്‍ന്നു 1.76 കോടി രൂപ നല്കി കഴിഞ്ഞിട്ടുണ്ട്.
മഴക്കാലത്തിനകം നിര്‍മാണം പൂര്ത്തീകരിക്കണമെ് കേന്ദ്രമന്ത്രി നിര്‍ദേശം നല്കി. നെട്ടുരിലെ നിര്‍ദ്ദിഷ്ട റയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു നാളെ റയില്‍വെ, ആര്.ബി.ഡി.സി.കെ അധികൃതര്‍ ചര്‍ച്ച നടത്തും. ഏഴുകോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഇതിനകം മൂന്ന് കോടി രൂപ കേന്ദ്രമന്ത്രിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും നല്‍കിയിട്ടുണ്ട്. ബാക്കി തുക കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കിയതായും പാലം നിര്‍മാണത്തിന് ആര്‍ബിഡിസികെ യെ ചുമതതലപ്പെടുത്തിയതായും എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. നാളത്തെ യോഗത്തില്‍ രൂപരേഖ സംബന്ധിച്ച് അന്തിമ രൂപം നല്കാനാവുമൊണ് പ്രതീക്ഷ. തൃപ്പൂണിത്തുറ റയില്‍വെ സ്റ്റേഷന് വികസനം സംബന്ധിച്ച് മെയ് 14-ന് തൃപ്പൂണിത്തുറയില്‍ പ്രത്യേക യോഗം വിളിക്കും.