എമേര്‍ജിംഗ് കേരള റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാന്‍: വി എസ്
തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമേജിംഗ് കേരള എന്ന നിക്ഷേപക സംഗമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് കേരള സര്‍ക്കാര്‍ എമേര്‍ജിംഗ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍.
നിക്ഷേപക സംഗമത്തിന്റെ മറവില്‍ കരിമണല്‍ കൊള്ള നടത്താനാണ് ശ്രമമെന്നും ഇതുകൊണ്ടാണ് പരിപാടിക്ക് വേണ്ടി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതെന്നും വി എസ് പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.