തനിക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കിയത് ഏതെങ്കിലും സമുദായത്തെ തൃപ്തിപ്പെടുത്താനല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ എല്ലാവര്ക്കും യോജിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്‍ എസ് എസിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കേണ്ടത് എം വിജയകുമാറല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എന്‍ എസ് എസിന്റെ രാഷ്ട്രീയ നിലപാടുകളോട് കോണ്‍ഗ്രസിന് ബഹുമാനമുണ്ട്. അവരുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സര്‍ക്കാരിന് അഹങ്കാരം ഉണ്ടായെന്ന പരാമര്‍ശം കാര്യമാക്കുന്നില്ല. എളിമയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
പൊലീസിനെ ആധുനികവത്കരിക്കുകയാണ് ലക്ഷ്യം. തീരസുരക്ഷ ശക്തമാക്കുന്നതിന് 10 കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കുന്നതിന് 45 കോടി രൂപ മുതല്‍ മുടക്കില്‍ ക്രൈം ആന്റ് ക്രിമിനല്‍ ഡെയ്ലി നെറ്റ്വര്‍ക്ക് സിസ്റ്റം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.