എന്നിലെ കാഴ്ചക്കാരനേയും എഴുത്തുകാരനേയും ഏറെ സ്വാധീനിച്ച അതുല്യ പ്രതിഭയായിരുന്നു ഐ വി ശശി: രഞ്ജി പണിക്കർ

മലയാള സിനിമയുടെ അതുല്യ പ്രതിഭയായിരുന്നു ഐ വി ശശി: രഞ്ജി പണിക്കർ

aparna| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:42 IST)
അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ ഓർമയിൽ സംവിധായകനും നടനുമായ രഞ്ജി പണിക്കർ. തന്നിലെ സിനിമാ കാഴ്ചക്കാരനേയും എഴുത്തുകാരനേയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു ഐ വി ശശിയെന്ന് പറഞ്ഞു.

'സിനിമയോടുള്ള പാഷൻ എന്റെ മനസ്സിൽ ആദ്യമുണ്ടാക്കിയ ചിത്രം ഉത്സവം ആണ്. അതിന്റെ സംവിധായകനാണ് അദ്ദേഹം. എന്നിലെ സിനിമാ കാഴചക്കാരനേയും എഴുത്തുകാരനേയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. റിയാലിറ്റിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു. ഐ വി ശശിയെന്ന അതുല്യ പ്രതിഭ മലയാള സിനിമയുടെ അഭിമാനമായിരുന്നു.' - രഞ്ജി പണിക്കർ പറഞ്ഞു.

ചെന്നൈയിലെ വസതിയിൽ വെച്ചാണ് ഐ വി ശശി അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :