എഐവൈഎഫ്‌ മാര്‍ച്ച്: മാധ്യമങ്ങള്‍ക്ക് നേരെ ജലപീരങ്കി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പെന്‍ഷന്‍ പ്രായം അന്‍പത്താറായി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എ ഐ വൈ എഫ്‌ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക്‌ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരുടെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത് വിവാദമായി.

പ്രതിഷേധക്കാരില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ നേരെ വെള്ളംചീറ്റിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി.ജലപീരങ്കിയില്‍ നിന്നുള്ള വെള്ളം കയറിയതിനെ തുടര്‍ന്ന്‌ പല മാധ്യമങ്ങളുടെയും ക്യാമറകള്‍ക്ക്‌ തകരാറ്‌ സംഭവിച്ചിട്ടുണ്ട്‌.

പെന്‍ഷന്‍ പ്രായം അന്‍പത്താറായി ഉയര്‍ത്തുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളിലും ഈ വിഷയത്തില്‍ വന്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :