ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ കസ്റ്റഡിയില്‍. ഭര്‍ത്താവ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ തെരച്ചിലില്‍ ഭാര്യയായ തുളസി പൊലീസ് കസ്റ്റഡിയിലായി. തിങ്കളാഴ്ച രാവിലെയാണു സംഭവം.
പത്തനംതിട്ട റാന്നി വലിയ കാവില്‍ രമേശ് എന്ന 47 കാരനാണ് വെട്ടേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണു സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
വീട്ടില്‍ വച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ ഉറങ്ങിക്കിടക്കുകയായിരുന്ന രമേശിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു വിവരം ലഭിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. തുളസിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.