ആറ്റുകാല്‍ പൊങ്കാലയിടാന്‍ ഉര്‍വശിക്കൊപ്പം മകളെ പറഞ്ഞയയ്ക്കാന് പറ്റില്ലെന്ന മനോജ് കെ ജയന്റെ വാദം എറണാകുളം കുടുംബകോടതി തള്ളി. അമ്മയ്ക്കൊപ്പം പൊങ്കാലയിടാന്‍ മകള്‍ കുഞ്ഞാറ്റയെ വിട്ടുകൊടുക്കാനാണ് കുടുംബ കോടതി മനോജ് കെ ജയനോട് നിര്‍ദേശിച്ചിരിക്കുന്നത്.
ആറ്റുകാല പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച കാലത്ത് കുഞ്ഞാറ്റയെ എറണാകുളം കുടുംബകോടതി പരിസരത്ത് കൊണ്ടുവരണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ മനോജ് കെ ജയന് ഇത് പാലിച്ചില്ല.
വെള്ളിയാഴ്ച കാലത്തുതന്നെ കുഞ്ഞാറ്റയെ ഒരുനോക്കു കാണാനും ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂട്ടിക്കൊണ്ട് പോകാനും ഉര്‍വശി എത്തിയിരുന്നു. മനോജ് കെ ജയന് വെറും കയ്യോടെ വന്നത് കണ്ട ഉര്‍വശി കരയുന്നത് കാണാമായിരുന്നു.
സ്കൂളില്‍ നിന്ന് പോകുന്ന വിനോദയാത്രയില്‍ കുഞ്ഞാറ്റ പങ്കെടുക്കുന്നതിനാല്‍ കുട്ടിയ കൊണ്ടുവരാനായില്ല എന്നായിരുന്നു മനോജ് കെ ജയന്റെ വാദം. മനോജ് കെ ജയന്റെ വാദം കോടതി തള്ളി. കുട്ടിയെ ഉര്‍വശിക്ക് കൈമാറിയേ തീരൂ എന്നാണ് കോടതി വിധിച്ചത്. മനോജ് കെ ജയന് അത് ചെയ്തില്ലെങ്കില്‍ ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടാനും ഉത്തരവില്‍ പറയുന്നുണ്ട്.
കുഞ്ഞാറ്റയെ ഉര്‍വശിക്ക് വിട്ടുകൊടുക്കാനുള്ള കുടുംബകോടതിയുടെ ഉത്തരവ് നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മനോജ് കെ ജയന് ഒരു അപ്പീല്‍ കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.