ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരാന്‍ കാരണം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണെന്ന് സി പി എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി കോടിയേരി ആവശ്യപ്പെടാതിരുന്നതാണ് ഈ സ്ഥിതിക്ക് ഇടയാക്കിയതെന്ന് വിമര്‍ശിച്ച അംഗങ്ങള്‍ ഇത്രയ്ക്കും രാഷ്ട്രീയം അറിയാത്ത ആളാണോ കോടിയേരി എന്നും ചോദിച്ചു.
യു ഡി എഫ് നേതാക്കളോട് കോടിയേരി മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് അംഗങ്ങള്‍ ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മിതത്വം പാലിക്കണമായിരുന്നു എന്ന് വിമര്‍ശനമുണ്ടായി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ശരിയായില്ല. ചില വിഷയങ്ങളില്‍ എടുത്തുചാട്ടമുണ്ടായി. യുവനേതാക്കള്‍ പലപ്പോഴും അപക്വമായാണ് പെരുമാറുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.