ടി പി ചന്ദ്രശേഖരന് വധത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കൊടി സുനി കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കീഴടങ്ങാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി കൊടി സുനി പൊലീസിനെ സമീപിച്ചതായി റിപ്പോര്‍ട്ട്.
മധ്യസ്ഥന്‍ മുഖേനെയാണ് സുനി പൊലീസിനെ വിവരം ധരിപ്പിച്ചത്. കീഴടങ്ങിയാല്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കരുത് എന്നതാണ് സുനിയുടെ പ്രധാന നിബന്ധന. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കൊടി സുനി പൊലീസിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇതിനോട് പൊലീസ് എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. അതേസമയം, സി പി എമ്മിനുവേണ്ടി കണ്ണൂര്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ 10 വര്‍ഷങ്ങളായി ഒരു ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. കൊടി സുനിയാണ് ഈ സംഘത്തിന്റെ നേതാവ്.
ടി പി വധക്കേസില്‍ ഇതുവരെ പിടിയിലായ പ്രതികളില്‍ നിന്നാണ് ഈ നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചത്. ഈ ക്വട്ടേഷന്‍ സംഘത്തിന്റെ ഏകോപന ചുമതല പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനാണെന്നാണ് വിവരം. ഒളിവില്‍ പോയ കുഞ്ഞനന്തനുവേണ്ടി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇയാള്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.