ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് സ്ത്രീകള്‍ മരിച്ചു

പെരുമ്പാവൂര്‍| WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2013 (10:41 IST)
PRO
PRO
പെരുമ്പാവൂരില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഇരുപതോളം പേര്‍ക്കു പരുക്ക്‌. പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലാണു സംഭവം. തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌.

തിടമ്പേറ്റിയ ആന ശ്രീകോവിലിന്റെ പടിപ്പുര കടക്കുമ്പോഴാണ്‌ ഇടഞ്ഞത്‌. പടിപ്പുര വാതിലിനിടയില്‍ പെട്ടതോടെ ആന പരിഭ്രാന്തനായതാണു അക്രമാസക്തനാകാന്‍ കാരണം.

രായമംഗലം മുട്ടത്ത്‌ പരേതനായ കുട്ടപ്പന്റെ ഭാര്യ നാണി (65), ഒക്കല്‍ പെരുമറ്റം കൈപ്പിള്ളി ഗോപിനാഥന്റെ ഭാര്യ കെ വി ഇന്ദിര (52), കുറുപ്പംപടി ആക്കാലിക്കുടി രവിയുടെ ഭാര്യ രമ (64) എന്നിവരാണ്‌ മരിച്ചത്‌.

പരുക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആനയെ തളച്ചു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :