ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ കാലുവാരി: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 11 ജനുവരി 2012 (16:37 IST)
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട നേതാക്കളുള്‍പ്പടെയുള്ളവര്‍ കാലുവാരിയതായി വക്കം കമ്മിറ്റി കണ്ടെത്തിയെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നേതാക്കള്‍ കാലുവാരിയതിനാലാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കാലുവാരല്‍ നടത്തിയ നേതാക്കളുടെ പേര്‌ റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ നേതാക്കളുടെ രാഷ്‌ട്രീയ ഭാവിയെ കരുതി ഇക്കാര്യം പുറത്തുവിടുന്നില്ല. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പറ്റിയ പിഴവും തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ചെന്നിത്തില അറിയിച്ചു.

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന്‌ കെ പി സി സി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവന ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതായിരുന്നുവെന്ന് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :