ഉണ്ണിത്താന്‍ വധശ്രമക്കേസ് സി ബി ഐക്ക്

തിരുവനന്തപുരം| WEBDUNIA|
മാതൃഭൂമി കൊല്ലം ജില്ലാ ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് സി ബി ഐ അന്വേഷിക്കും. കേസ് അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് സി ബി ഐക്ക് കൈമാറാന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നിര്‍ദ്ദേശിച്ചത്.

ഡി വൈ എസ് പി സന്തോഷ് നായര്‍, കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നര്‍ സുരേഷ് തുടങ്ങി ഒട്ടേറെ പ്രതികളാണ് ഈ കേസിലുള്ളത്. അന്വേഷണം നടന്നുവരവേ അന്വേഷണസംഘത്തിന്‍റെ തലവന്‍‌മാരെ പലതവണ സ്ഥലം മാറ്റിയിരുന്നു. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു. കേസ് അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള തീരുമാനത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ സ്വാഗതം ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 16നാണ് വി ബി ഉണ്ണിത്താനെ ക്വട്ടേഷന്‍ ഗുണ്ടകള്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ ഏറെനാളായി ചികിത്സയിലാണ്.

ഈ കേസിന്‍റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :